വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു

അടിമാലിയിൽ വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കുഞ്ഞുമോൻ മരിച്ചത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കലർന്നതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതെ സമയം ഇവരുടെ സുഹൃത്ത് സുധീഷ് പൊലീസ് നിരീക്ഷണത്തിലാണ്.
എട്ടാം തിയതിയാണ് സംഭവം നടക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരുടെയും സുഹൃത്തായ സുധീഷിനാണ് വഴിയിൽ നിന്നും മദ്യ കുപ്പി കിട്ടുന്നത്. പിന്നീട് സുധീഷ് സുഹൃത്തുക്കളായ അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷ് ഒഴികെയുള്ള മൂന്ന് പേരും മദ്യം കഴിച്ചു. രാവിലെയായത് കാരണം മദ്യം കഴിക്കുന്നില്ലെന്നാണ് സുധീഷ് നൽകിയ വിശദീകരണം.മദ്യം കഴിച്ച് അവശനിലയിലായ മൂന്നുപേരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആദ്യ ആരോഗ്യ നില തൃപ്തികരമായിരുന്നെങ്കിലും പിന്നീട് ഗുരുതരമായി മാറുകയായിരുന്നു.
രുപര