ശബരിമലയിൽ ഏലയ്ക്ക ഉപയോഗിക്കാതെ തയാറാക്കിയ അരവണ വിതരണം ആരംഭിച്ചു

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർത്തിവച്ച അരവണ വിതരണം സന്നിധാനത്ത് പുനഃരാരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നര മുതലാണ് ഭക്തർക്ക് അരവണ വീണ്ടും നൽകി തുടങ്ങിയത്. ഏലയ്ക്ക ഉപയോഗിക്കാതെ തയാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്. അരവണ നിർമാണത്തിനുള്ള ഏലക്കയിൽ സുരക്ഷിതമല്ലാത്ത അളവിൽ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിനെത്തുടർന്ന് അരവണ വിതരണം നിർത്തിവയ്ക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
ഏലക്ക ചേർക്കാതെയോ ഗുണനിലവാരമുള്ള ഏലക്ക ചേർത്തോ അരവണ നിർമിച്ചു വിതരണം ചെയ്യാന്‍ ഉത്തരവു തടസമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നടപടികൾ സംബന്ധിച്ച് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ അറിയിച്ചു.
fgd