ലഹരിക്കടത്ത്; ഷാനവാസിനെതിരെ തെളിവില്ലെന്നും എന്നാൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും മന്ത്രി സജി ചെറിയാൻ

കൊല്ലം ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഷാനവാസിനെതിരെ തെളിവില്ല. പക്ഷേ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സിപിഐഎം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാന്‍ കുറ്റപ്പെടുത്തി. വാഹനം വാടകയ്ക്ക് കൊടുത്തതിന്റെ തെളിവ് മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് ലോറികളിലും, പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയിൽ സിപിഐഎം ആലപ്പുഴ നോർത്ത് ഏരിയാ സെന്റർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാനുമായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തുകയായിരുന്നു. ഇടുക്കി സ്വദേശിയായ പുത്തന്‍ പുരയ്ക്കൽ ജയന്‍ എന്നയാൾക്ക് താന്‍ വാഹനം വാടകയ്ക്ക് നൽകിയതാണെന്ന് ഷാനവാസ് വിശദീകരിച്ചെങ്കിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
dyhfh