കേരള സ്കൂൾ കലോത്സവം നാളെ മുതൽ; മൂന്നുമുതൽ‍ ഏഴുവരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി


കേരള സ്കൂൾ കലോത്സവം നാളെ മുതൽ. കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ‍ ജനുവരി മൂന്നുമുതൽ‍ ഏഴുവരെ പോലീസ് ഗതാഗതക്രമീകരണം ഏർ‍പ്പെടുത്തി. നിയന്ത്രണം ഇങ്ങനെ: കണ്ണൂർ‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ‍ വെസ്റ്റ്ഹിൽ‍ ചുങ്കത്ത് നിന്ന് കാരപ്പറമ്പ്− എരഞ്ഞിപ്പാലം−അരയിടത്തുപാലം− വഴി നഗരത്തിലേക്ക് പ്രവേശിക്കണം. സിറ്റി ബസുകൾ‍ക്ക് ഇളവ് അനുവദിക്കും. കണ്ണൂർ‍ ഭാഗത്തുനിന്ന് കലോത്സവം കാണാന്‍ വരുന്നവർ‍ ചുങ്കത്ത് ഇറങ്ങണം.  കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്ന ബസുകൾ‍ പൂളാടിക്കുന്ന് ജങ്ഷനിൽ‍നിന്ന് തിരിഞ്ഞ് വേങ്ങേരി−മലാപ്പറമ്പ്−എരഞ്ഞിപ്പാലം−അരയിടത്തുപാലം വഴി കോഴിക്കോട്ടേക്ക് എത്തണം. കലോത്സവം കാണാനായി എത്തുന്നവർ‍ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി−അത്തോളി ബസ് കയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്ലിലെത്തണം. കണ്ണൂർ‍ ഭാഗത്തുനിന്നുവരുന്ന വലിയവാഹനങ്ങൾ‍ വെങ്ങളം ജങ്ഷനിൽ‍നിന്ന് മലാപ്പറമ്പ് വഴി നഗരത്തിലേക്കെത്തണം. മറ്റുജില്ലകളിലേക്ക് പോകുന്നവാഹനങ്ങൾ‍ നഗരത്തിലേക്ക് പ്രവേശിക്കരുത്. 

കണ്ണൂർ‍ ഭാഗത്തുനിന്ന് വലിയങ്ങാടിഭാഗത്തേക്കും വലിയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർ‍ഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങൾ‍ പുതിയാപ്പവഴി ബീച്ച് റോഡിലൂടെ തിരിച്ചുപോകണം.  തളി സാമൂതിരി ഗ്രൗണ്ടിന് മുന്‍വശത്തുള്ള റോഡ് വണ്‍വേ ആയിരിക്കും. തളി റോഡിൽ‍നിന്ന് പൂന്താനംജങ്ഷന്‍ ഭാഗത്തേക്ക് വാഹനങ്ങൾ‍ക്ക് പ്രവേശനം അനുവദിക്കില്ല. ചാലപ്പുറം ഗണപത് ബോയ്സ് സ്‌കൂൾ‍ റോഡിലേക്ക് ജയലക്ഷ്മി സിൽ‍ക്‌സ് ജങ്ഷനിൽ‍ നിന്ന് ചാലപ്പുറം ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾ‍ക്ക് പ്രവേശനം അനുവദിക്കും.

article-image

dhfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed