മതവിരുദ്ധമായ ഒന്നും പാഠപുസ്തകത്തിൽ ഉണ്ടാവില്ലെന്ന ഉറപ്പുമായി എം.വി ഗോവിന്ദൻ


മതവിരുദ്ധമായ ഒന്നും പാഠപുസ്തകത്തിൽ ഉണ്ടാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർക്കും ഇക്കാര്യത്തിൽ ആശങ്ക വേണ്ട. യുക്തിവാദ നിലപാട് സ്വീകരിക്കലല്ല സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു.ബഫർസോൺ പ്രശ്‌നത്തിൽ ജനങ്ങളാണ് പ്രധാനം. ജനങ്ങളെ ചേർത്തു നിർത്തുകയെന്നതാണ്  സർക്കാർ നിലപാട്. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പാഠ്യപദ്ധതിയിലൂടെ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാനാണ് നീക്കമെന്ന് ആരോപിച്ച് മുസ്‌ലിം ലീഗും വിവിധ മതസംഘടനകളും രംഗത്തെത്തിയിരുന്നു.

article-image

e57r5786

You might also like

Most Viewed