ബംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ‍ മലയാളി വിദ്യാർ‍ഥി മരിച്ചു


ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ‍ മലയാളി വിദ്യാർ‍ഥി മരിച്ചു. പാലക്കാട് പട്ടാമ്പി ഉള്ളാട്ടുതൊടിയിൽ‍ സ്വദേശി കാർ‍ത്തിക് മോഹൻ(18) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർ‍ച്ചെ 2.30നാണ് അപകടമുണ്ടായത്. കോളേജ് ഹോസ്റ്റലിൽ‍നിന്ന് നന്ദി ഹിൽ‍സിലേക്ക് പോകുന്നതിനിടെ ആഡുഗൊടിയിൽവച്ചാണ് അപകടം.

ലോറി തിരിക്കുന്നതിനിടെ ബൈക്ക് ലോറിയിൽ‍ വന്ന് ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ കാർ‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർ‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ‍ നടക്കും.

article-image

56ീ7ീൂ5

You might also like

Most Viewed