കോവിഡ്; ചൊവ്വാഴ്ച ഇന്ത്യയിലെ ആശുപത്രികളിൽ കേന്ദ്രം‍ മോക്ഡ്രിൽ‍ സംഘടിപ്പിക്കും


കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ‍ അടിയന്തര സാഹചര്യമുണ്ടായാൽ‍ സ്വീകരിക്കേണ്ട നടപടികൾ‍ പരിശീലിക്കാൻ‍ ആശുപത്രികളിൽ‍ മോക്ഡ്രിൽ‍ നടത്തുമെന്ന് കേന്ദ്ര സർക്കാർ. അടുത്ത ചൊവ്വാഴ്ചയാണ് രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ‍ മോക്ഡ്രിൽ‍ സംഘടിപ്പിക്കുക. കേന്ദ്ര ആരോഗ്യമന്ത്രി മൻ‍സൂഖ് മാണ്ഡവ്യ ഏതെങ്കിലും ഒരാശുപത്രിയിൽ‍ സന്ദർ‍ശനം നടത്തും. 

163 കോവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്തത്. നിലവിൽ‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറവാണെങ്കിലും രോഗവ്യാപന ഭീതി നിലനിൽ‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർ‍ക്കാർ‍ മുൻകരുതലുകൾ‍ സ്വീകരിക്കുന്നത്.

article-image

tydry

You might also like

  • Straight Forward

Most Viewed