റേഷൻ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ സുഭിക്ഷയുടെ ഭാഗമായി റേഷൻ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും പരിശോധന നടത്തിയിരുന്നു. സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ മറിച്ച് വിൽക്കുന്നു എന്ന വിവരത്തിലാണ് പരിശോധന. റേഷന്‍ കോർഡ് ഉടമകൾക്ക് അർഹതപ്പെട്ട അളവിൽ ഭക്ഷ്യ സാധനങ്ങൾ ചില റേഷൻ കടകൾ നൽകുന്നില്ലെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തിൽ അവ പരിശോധിക്കുന്നതിനായി “ഓപ്പറേഷൻ സുഭിക്ഷ” എന്ന പേരിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത റേഷന്‍ കടകളിൽ പരിശോധന നടത്തുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ 10 ഉം, കോട്ടയം, എറണാകുളം ജില്ലകളിൽ 6 വീതവും, പത്തനംതിട്ട, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 5 വീതവം, ഇടുക്കി, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിൽ 4 വീതവും, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിൽ 3 വീതവും, കാസർഗോഡ് ജില്ലയിൽ 2 ഉം, കടകളിലാണ് വിജിലൻസ് മിന്നൽ പരിശോധന.
dfgdfg