പരുമല തിരുവാർമംഗലം ക്ഷേത്ര കവർച്ച; പ്രതി മാന്നാർ പൊലീസ് പിടിയിൽ


പരുമല തിരുവാർമംഗലം ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ മാന്നാർ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശിയായ സതീശൻ (35) ആണ് പിടിയിലായത്. സ്റ്റേഷൻ പരിതിയിൽ നടന്ന മറ്റൊരു മോഷണ കേസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തിരുവാർമംഗലം ക്ഷേത്രം അടക്കം പരുമല പുളിക്കീഴ് അതിർത്തികളിലായി നിരവധി മോഷണം നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് പറഞ്ഞു.

ഡിസംബർ ഒമ്പതാം തീയതിയായിരുന്നു അമ്പലത്തിൽ മോഷണം നടത്തിയത്. അര ലക്ഷത്തോളം വിലവരുന്ന വലിയ വിളക്കുകളും, ഉരുളിയുമാണ് മോഷ്ടിച്ചത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കരയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കേസിൽ പ്രതിയെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങും.വിവിധ സ്റ്റേഷനുകളിലായി നാല്പതോളം മോഷണ കേസുകളിൽ പ്രതിയാണ് സതീഷൻ എന്ന് എസ്ഐ പറഞ്ഞു.

article-image

sdf

You might also like

  • Straight Forward

Most Viewed