ആർഎസ്എസിനോടുള്ള കെ സുധാകരന്റെ മൃദുസമീപനം, നാക്കുപിഴയായി കണക്കാക്കാൻ സാധിക്കില്ല; യൂത്ത് കോൺഗ്രസ്


യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു.

താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്‌ട് കൽപ്പിച്ചാൽ യൂത്ത് കോൺഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

article-image

68568

You might also like

  • Straight Forward

Most Viewed