വിഴിഞ്ഞം തുറമുഖ നിർ‍മാണ പദ്ധതിയിൽ‍ നിന്നും സർ‍ക്കാർ‍ ഒരിഞ്ചു പിന്നോട്ടില്ല; മന്ത്രി വി.അബ്ദുറഹിമാൻ


വിഴിഞ്ഞം തുറമുഖ നിർ‍മാണ പദ്ധതിയിൽ‍ നിന്നും സർ‍ക്കാർ‍ ഒരിഞ്ചു പിന്നോട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഒരു രാജ്യത്തിന് ആവശ്യമുള്ള നിർമാണം തടയുന്നത് രാജ്യദ്രോഹമാണ്.   ഇത് സമരം അല്ല സമരത്തിന് പകരം ഉള്ള മറ്റ് എന്തോ ആണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെക്കുറിച്ച് നിർ‍മാണ കമ്പനിയായ  വിസിൽ‍ സംഘടിപ്പിക്കുന്ന സെമിനാറിൽ‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നിർമാണം വേഗത്തിൽ നടക്കുന്നു. കാലാവസ്ഥ വ്യതിയാനം കേരള തീരത്തെയും ബാധിച്ചു. രാജ്യത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന എല്ലാവർക്കും പോർട്ട്‌ വരണം എന്നാണ് ആഗ്രഹം. പോർട്ട്‌ വരണം എന്ന് കേരളം ഒന്നിച്ചു ആഗ്രഹിച്ചതാണ്.  നിർമാണം പകുതി കഴിയുമ്പോൾ നിർത്തി വയ്ക്കണം എന്ന് പറയാൻ രാജ്യത്തിന് കഴിയില്ല.  സംസ്ഥാനത്ത് ഇതിലും വലിയ തടസം നീക്കിയിട്ടുണ്ട്.  ഗെയിൽ പദ്ധതിക്ക് എതിരെ റോഡിൽ മുസല്ല ഇട്ട് നമസ്കരിച്ചു. എന്നിട്ടും പദ്ധതി നടപ്പാക്കി. ഒരു സർക്കാരിന് താഴാവുന്നതിന് പരിധി ഉണ്ട്. അതിനപ്പുറം പോകാൻ ഒരു സർക്കാരിനും കഴിയില്ല. എൽ.ഡി.എഫ് സർക്കാരിനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു മന്ത്രിക്കും എം.എൽ.എയ്ക്കും വീട്ടിൽ കൊണ്ടുപോകാൻ അല്ല പദ്ധതി. കോടതി പറഞ്ഞ പോലെ ഒരു മിനിട്ട് കൊണ്ട് ചെയ്യാം. പക്ഷെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണ്. പദ്ധതി എന്തായാലും വരും. ഇത് സർക്കാരിന്‍റെ നിശ്ചയദാർ‍ഢ്യമാണ്.  കുറച്ച് ആളുകൾ വിചാരിച്ചാൽ നാടിന്‍റെ വികസനം തടസപ്പെടുമെങ്കിൽ ഇവിടെ സർക്കാർ ഒന്നും വേണ്ടല്ലോ. കുറച്ച് ആളുകളും പത്ത് ഗുണ്ടകളും മതിയല്ലോ.  സമരം ചെയ്യുന്നവർ തന്നെ ആണ് ആദ്യം പച്ചക്കൊടി കാട്ടിയത്.  വികസനകാര്യത്തിൽ നിന്ന് പിന്നോട്ട് അടിച്ചാൽ സംസ്ഥാനം ആകും പിന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

article-image

dghg

You might also like

Most Viewed