വന്ദേഭാരത് സർ‍വീസ് അനുവദിക്കണമെന്ന ആവശ്യവുമായി കേരളം


രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് സർ‍വീസ് സംസ്ഥാനത്തും ആരംഭിക്കണമെന്ന് കേരളം കേന്ദ്രസർ‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർ‍മലാ സീതാരാമൻ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ‍ മന്ത്രി കെഎൻ ബാലഗോപാൽ‍ ഇതടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ‍ ഉന്നയിച്ചു. കേരളത്തിന്റെ അകത്തേക്കും പുറത്തേക്കും നിരവധി റെയിൽ‍ യാത്രക്കാർ‍ ഉള്ളതിനാൽ‍ വന്ദേഭാരത് പദ്ധതിപ്രകാരം തീവണ്ടികൾ‍ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് കൂടുതൽ‍ തീവണ്ടി സർ‍വീസുകൾ‍ വേണം. സിൽ‍വർ‍ലൈൻ പദ്ധതിക്ക് അനുമതി നൽ‍കണമെന്നും ബാലഗോപാൽ‍ ആവശ്യപ്പെട്ടു. കോവിഡ് മൂലം ആഗോള തലത്തിൽ‍ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ‍ സംസ്ഥാനങ്ങൾ‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നൽ‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾ‍ക്ക് കൂടുതൽ‍ സാമ്പത്തിക അധികാരരവും സ്വയംഭരണാവകാശവും നൽ‍കണം. വായ്പാ പരിധി ഉയർ‍ത്തുന്നതിന്റെ ആവശ്യകതയും മന്ത്രി കേന്ദ്രത്തിന് മുൻപാകെ വിശദമാക്കി.

article-image

xgg

You might also like

Most Viewed