ജോത്സ്യം ചതിച്ചു; പാമ്പിന് മുന്നിൽ‍ നാവ് നീട്ടിയ 54കാരന് കടിയേറ്റു


ജോത്സ്യന്റെ വാക്ക് കേട്ട് പാമ്പിന് മുന്നിൽ‍ നാവ് നീട്ടി നിന്നയാളുടെ നാവിൽ‍ കടിച്ച് പാമ്പ്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. 54കാരനായ രാജ എന്ന യുവാവിനാണ് ദാരുണമായ അനുഭവമുണ്ടായത്. പാമ്പ് കടിയേറ്റ യുവാവ് ചികിത്സിലാണ്.

എന്നും രാത്രി കിടക്കുമ്പോൾ‍ രാജ ദുഃസ്വപ്‌നങ്ങൾ‍ കാണുന്നത് പതിവായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ രാജ തന്റെ ഗ്രാമത്തിലുള്ള ഒരു ജോത്സ്യനെ പോയി കണ്ടു. ദുഃസ്വപ്‌നങ്ങൾ‍ക്ക് പരിഹാരം കാണാന്‍ സർ‍പ്പ ക്ഷേത്രത്തിൽ‍ പോയി ചില വഴിപാടുകൾ‍ കഴിപ്പിക്കാൻ ജോത്സ്യൻ രാജയെ ഉപദേശിച്ചു. ജോത്സ്യന്റെ വാക്കുകൾ‍ അതേപടി കേട്ട രാജ സർ‍പ്പ ക്ഷേത്രത്തിലെത്തുകയും വഴിപാടുകളും പൂജകളും നടത്തുകയും ചെയ്തു.

ജ്യോത്സ്യന്റെ നിർ‍ദേശത്തിൽ‍ പൂജകൾ‍ നടത്തുന്നതിനൊപ്പം അണലിയുടെ മുന്നിൽ‍ നാവ് നീട്ടാനും രാജയ്ക്ക് ഉപദേശം കിട്ടി. ഇതനുസരിച്ച രാജ, സർ‍പ്പ ക്ഷേത്രത്തിൽ‍ വച്ച് അണലിയുടെ മുന്‍പിലെത്തുകയും അഭിമുഖമായി നാവ് മൂന്നുതവണ അണലിക്ക് നേരെ നീട്ടുകയും ചെയ്തു. ഒടുവിൽ‍ 54കാരനായ രാജയുടെ നാവിൽ‍ അണലി കടിച്ചു.

ഇതുകണ്ട ക്ഷേത്രത്തിലെ പൂജാരി ഉടൻ തന്നെ രാജയുടെ നാവ് മുറിച്ചെടുക്കുകയും അതുമായി ഈറോഡ് മണിയന്‍ മെഡിക്കൽ‍ സെന്ററിൽ‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രാജ ബോധരഹിതനാവുകയും ചെയ്തു. രാജയുടെ അറ്റുപോയ നാവ് ഡോക്ടർ‍മാർ‍ തുന്നിച്ചേർ‍ത്തു. വിഷമേറ്റ രാജയ്ക്ക് ചികിത്സ നൽ‍കുകയും ചെയ്തു.

article-image

g

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed