മദ്യത്തിനും വില കൂടും: 10 രൂപ വരെ വർധിപ്പിച്ചേക്കും

മദ്യത്തിന് വിലകൂട്ടുന്നത് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്കു വരും. എല്ലാ ബ്രാൻഡുകൾക്കും വിലകൂട്ടണോ അതോ പ്രീമിയം ബ്രാൻഡുകൾക്കുമാത്രം വില വർധിപ്പിച്ചാൽ മതിയോ എന്നതിൽ മന്ത്രിസഭ തീരുമാനമെടുക്കും. നേരിയ വിലവർധന മതി എന്നാണ് സർക്കാരിലെ പൊതു അഭിപ്രായം. അഞ്ചു മുതൽ പത്തു രൂപ വരെ കൂട്ടുന്നതിനാണ് സാധ്യത.
മദ്യകമ്പനികൾ ബീവറേജസ് കോർപ്പറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തത്വത്തിൽ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോൾ 175 കോടി വരെ വരുമാന നഷ്ടമാണ് സർക്കാരിന് വരിക. ഈ നഷ്ടം നികത്തുന്നതിനാണ് വിലവർധന ആലോചിക്കുന്നത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇക്കാര്യം പരിശോധിച്ച് നൽകിയ റിപ്പോർട്ടാണ് മന്ത്രിസഭക്ക് മുന്നിൽവരുന്നത്. സിൽവർലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പിൽ നിന്ന് നിയോഗിച്ച് 205 ജീവനക്കാരെ തിരികെ വിളിക്കുന്നതും അജണ്ടക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭായോഗം ആലോചിക്കും.
ghfh