ശ്രദ്ധ വധക്കേസ്; അന്വേഷണം സിബിഎയ്ക്ക് വിടണമെന്ന ആവശ്യം തള്ളി


ശ്രദ്ധ വധക്കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു വിടണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരനെയും കോടതി അതിരൂക്ഷമായി വിമർശിച്ചു. 

പബ്ലിസിറ്റി ലഭിക്കാൻ അനാവശ്യ ഹർജികൾ നൽകരുതെന്ന് വിമർശനം. “കോടതി ഒരു നിരീക്ഷണ ഏജൻസിയല്ല, പൊലീസ് അന്വേഷണം നടന്നുവരികയാണ്. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം ഹർജികൾ നൽകരുത്. അന്വേഷണത്തെ തടസപ്പെടുത്താൻ അനുവദിക്കാനാവില്ല”− ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

article-image

dhfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed