കല്യാണത്തിന് ക്ഷണിച്ച മലയാളി ദമ്പതികൾക്ക് സൈന്യത്തിന്റെ വിവാഹ സമ്മാനം


തിരുവനന്തപുരം: 'ഡിയർ ഹീറോസ്' എന്ന ഹൃദയത്തിൽ തൊടുന്ന അഭിവാദ്യവുമായി തങ്ങളെ വിവാഹത്തിന് ക്ഷണിച്ച മലയാളി ദമ്പതികളെ പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിച്ച് സൈന്യത്തിന്റെ സ്‌നേഹ സല്യൂട്ട്. തിരുവനന്തപുരം സ്വദേശികളായ രാഹുലിനെയും കാർത്തികയെയും പാങ്ങോട് സൈനിക കേന്ദ്രം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. നവംബർ 10നായിരുന്നു വിവാഹം.

ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും തങ്ങളെ ഓർക്കുകയും സ്‌നേഹത്തോടെ ക്ഷണിക്കുകയും ചെയ്‌തതിന് സൈന്യത്തിന്റെ നന്ദി ദമ്പതികളെ അറിയിച്ച സ്റ്റേഷൻ കമാൻഡർ ഇവർക്ക് വിവാഹസമ്മാനം നൽകി. യൂണിഫോമിലായാലും ഇല്ലെങ്കിലും ഓരോ പൗരന്റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം ദമ്പതികൾ സൈനികർക്കയച്ച ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും ബി ടെക് ബിരുദധാരികളാണ്. രാഹുൽ കോയമ്പത്തൂരിൽ അസിസ്റ്റന്റ് ബാങ്ക് മാനേജരും കാർത്തിക ടെക്‌നോപാർക്കിൽ ഐ.ടി പ്രൊഫഷണലുമാണ്.

 രാഹുലും കാർത്തികയും സൈനികരെ ക്ഷണിച്ച് എഴുതിയത് ഇങ്ങനെ:

“നവംബർ 10ന് ഞങ്ങൾ വിവാഹിതരാകുന്നു. നിങ്ങളുടെ രാജ്യസ്‌നേഹത്തിനും നിശ്ചയദാർഢ്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങൾക്ക് കിട്ടുന്ന സുരക്ഷയ്ക്ക് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ കാരണമാണ് ഞങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ തന്നതിന് നന്ദി. ഞങ്ങളുടെ ഈ പ്രധാനപ്പെട്ട ദിനത്തിൽ നിങ്ങളെ ക്ഷണിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സാന്നിദ്ധ്യവും അനുഗ്രഹവും ആഗ്രഹിക്കുന്നു.”

article-image

dhdfh

You might also like

Most Viewed