എസ്എൻസിഎസ് ബഹ്റൈൻ മലയാള പഠാശാല പ്രവർത്തനോദ്ഘാടനം നടന്നു

ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ലൈബ്രറിയുടെ ഉപവിഭാഗമായ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം എഴുത്തുക്കാരി ഷബിനി വാസുദേവ് നിർവ്വഹിച്ചു. എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സജീവൻ വി . ആർ സ്വാഗതം പറഞ്ഞു.
ലൈബ്രേറിയൻ ജയേഷ് വി കെ, മലയാളം പാഠശാലയിലെ പ്രധാന അധ്യാപിക സന്ധ്യാ മനോജ്, മുൻ പ്രധാന അധ്യാപകൻ സുരേഷ് , പ്രസീദ പവിത്രൻ എന്നിവർ ആശംസകൾ അറിയിച്ചു. മഞ്ചുഷ ചന്ദ്രബാബു അവതാരികയായ ചടങ്ങിൽ പാഠശാല കൺവീനർ ഷാജി ദിവാകരൻ നന്ദി രേഖപ്പെടുത്തി.
ോ