പെരിയ ഇരട്ടക്കൊലക്കേസ് ഒന്നാം പ്രതിക്ക് വിചാരണക്കോടതി അറിയാതെ ജയിലിൽ ആയുർവേദ ചികിത്സ

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വിചാരണക്കോടതി അറിയാതെ ആയുർവേദചികിത്സ നൽകിയ സംഭവത്തിൽ എറണാകുളം സി.ബി.ഐ. കോടതി വിശദീകരണംതേടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കേസിന്റെ വിചാരണ ചുമതലയുള്ള സി.ബി.ഐ. കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ പീതാംബരനാണ് ചികിത്സ നൽകിയത്. കഴിഞ്ഞമാസം 19−നാണ് പീതാംബരന് വിദഗ്ധചികിത്സ വേണമെന്ന് നിർദേശിച്ച് ജയിൽഡോക്ടർ റിപ്പോർട്ട് നൽകിയത്. തുടർന്ന് മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ചികിത്സയ്ക്കായി ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റി. കോടതിയുടെ അനുമതിയില്ലാതെയായിരുന്നു ഈ നടപടി. പീതാംബരന് ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ചികിത്സയാണ് നിർദ്ദേശിച്ചത്.
yeruyrty