കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട: കൊറിയറിലെത്തിയത് 319 എൽഎസ്ഡി സ്റ്റാമ്പുകൾ

ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. പ്രൊഫഷണൽ കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകളാണ് പൊലീസ് പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി.
ഇയാൾ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ruytu