അനാവശ്യ പണച്ചെലവ് ഒഴിവാക്കണം ; സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി ജെഫ് ബെസോസ്

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. വന്‍തോതില്‍ പണം ചെലവഴിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നാണ് ബെസോസിന്റെ നിര്‍ദ്ദേശം. അതിനു പകരം ഉപയോക്താക്കള്‍ പണം കൈയില്‍ തന്നെ സൂക്ഷിക്കണമെന്നും വരും മാസങ്ങളില്‍ അനാവശ്യ പണച്ചെലവ് ഒഴിവാക്കണമെന്നും ബെസോസ് പറഞ്ഞു.
മാന്ദ്യം തുടങ്ങുന്ന കാലമായതിനാല്‍ അമേരിക്കയിലെ കുടുംബങ്ങള്‍ കാറും ടെലിവിഷനും ഫ്രിഡ്ജും പോലുള്ളവ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. വലിയ സ്‌ക്രീനുള്ള ടെലിവിഷന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ കുറച്ചു സമയം കാത്തിരിക്കണം. വാഹനങ്ങളുടെയും മറ്റും കാര്യവും ഇതുതന്നെ. നല്ല രീതിയിലല്ല, സമ്പദ് വ്യവസ്ഥയുടെ പോക്കെന്നും ബെസോസ് സി.എന്‍.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
AA