തന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ നടപ്പിലാക്കുമെന്ന പ്രതിജ്ഞയുമായി എം.വി ഗോവിന്ദന്‍


പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘അമ്പത് വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അതില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമില്ല’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തത്ക്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എം.വി ഗോവന്ദന്‍ ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് വേണ്ടിയുള്ള സാമൂഹികാഘാത പഠനം തുടരില്ലെന്നും പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേന്ദ്രാനുമതിയോടെ മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവെച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed