3 കോടി രൂപയുടെ കൊക്കെയ്നുമായി യുവതി പിടിയില്‍


കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് യുവതി പിടിയില്‍. 4,50,000 ഡോളര്‍ (3.66 കോടി രൂപ) വിലമതിക്കുന്ന കൊക്കെയ്നാണ് യുവതി വീല്‍ചെയറിലൂടെ കടത്താന്‍ ശ്രമിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് അമേരിക്കയിലേക്ക് പോകുകയായിരുന്ന യുവതിയെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ജോണ്‍ എഫ് കെന്നെഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.

എമിലിന പൗലിനോ ഡി റിവാസ് എന്ന യുവതിയാണ് അറസ്റ്റിലായത്. യുഎസിന്റെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റും ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സും ചേര്‍ന്ന് എമിലിനയുടെ പക്കലുണ്ടായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തു. വീല്‍ചെയര്‍ നീങ്ങുന്നത് കണ്ടപ്പോള്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് എക്സ്റേ പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് വീല്‍ചെയറിന്റെ നാല് ചക്രങ്ങള്‍ക്കിടയിലും ഒളിപ്പിച്ചുവെച്ച കൊക്കെയ്ന്‍ കണ്ടെത്തി. സംഭവത്തില്‍ ലഹരിക്കടത്ത് നിയമപ്രകാരമുള്ള നടപടികള്‍ നേരിടുകയാണ് യുവതി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed