കാസർഗോഡ് മയക്കുമരുന്നുമായി യുവ ദന്പതികൾ പിടിയിൽ


മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ളാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തിൽ‍ നടത്തിവരുന്ന ഓപറേഷൻ ക്ലീൻ കാസർഗോഡിന്റെ ഭാഗമായായിരുന്നു വൻ മയക്കുമരുന്നു വേട്ട. 

ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർഗോഡ്് ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി.എ അബ്ദുൾ‍ റഹീം, മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ, സന്തോഷ് കുമാർ‍, സബ് ഇൻസ്പെക്ടർ അൻസാർ‍ എന്നിവർ‍ ഹൊസങ്കടി ഹൈ ലാൻഡ് സിറ്റി ടവർ‍ ഫ്ളാറ്റ് നമ്പർ 304 ൽ നടത്തിയ പരിശോധനയിലാണ് 21 ഗ്രാം എം.ഡി.എം.എയും, 10850 രൂപയും കണ്ടെടുത്തത്. 

article-image

േ്ീഹ

You might also like

  • Lulu Exchange
  • Straight Forward

Most Viewed