കൊച്ചി മേയറുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാറിന്‍റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഒരു വിദേശ പൗരനും കുടുംബവും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് കവർ ചിത്രമായി കൊടുത്തിരിക്കുന്നത്. സംഭവത്തിൽ അനിൽകുമാർ സൈബർസെല്ലിൽ പരാതി നൽകി. സെപ്റ്റംബർ 28 മുതൽ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒന്നും തന്നെ തന്‍റേതല്ലെന്ന് മേയർ അറിയിച്ചു.
മേയറുടെ ഐടി ടീം പേജ് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഇപ്പോൾ സൈബർ സെല്ലിന്‍റെ നേതൃത്വത്തിൽ പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
െപുംപ