പോപ്പുലർ‍ ഫ്രണ്ട് നിരോധനം; നിലപാട് വ്യക്തമാക്കി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ


പോപ്പുലർ‍ ഫ്രണ്ട് നിരോധനത്തിൽ‍ പാർ‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടിൽ‍ ഉറച്ച് നിൽ‍ക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. വർ‍ഗ്ഗീയതക്കെതിരെയാണെങ്കിൽ‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികരണം ആലോചിച്ച ശേഷം മാത്രമെന്ന് പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും വ്യക്തമാക്കി.

പോപ്പുലർ‍ ഫ്രണ്ട് നിരോധത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വാഗതം ചെയ്തു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വർ‍ഗീയ ശക്തികളെ നിർ‍ത്തേണ്ട ഇടത്ത് നിർ‍ത്തണം. ആർ‍എസ്എസും പോപ്പുലർ‍ ഫ്രണ്ടും ഒരു പോലെ വർ‍ഗീയത പടർ‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 

പോപുലർ‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്ന് കോൺ‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ന്യൂനപക്ഷ വർ‍ഗീയതയും ഭൂരിപക്ഷ വർ‍ഗീയതയും ഒരുപോലെ എതിർ‍ക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് തന്നെ ആർ‍എസ്എസിനെയും ഇത്തരത്തിൽ‍ നിരോധിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

article-image

sets

You might also like

  • Lulu Exchange
  • Straight Forward

Most Viewed