നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

യൂട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ശ്രീനാഥിന്‍റെ അറസ്റ്റ് മരട് പോലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് എത്തിയപ്പോൾ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കൽ (ഐപിസി 354എ), പൊതുസ്ഥലത്ത് അസഭ്യം പറയൽ (ഐപിസി 294ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് ശ്രീനാഥ് ഭാസിയോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്തില്ലെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഉച്ചകഴിഞ്ഞ് നാടകീയമായി ശ്രീനാഥ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്‍റെ ഭാഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് അവർ പോലീസിനും വനിതാ കമ്മീഷനും പരാതി നൽകുകയായിരുന്നു.