കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം; യുവാവിനെ കുത്തികൊന്നു


കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി നഗരത്തില്‍ ഒരുമാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് ഇന്നലെ വൈകീട്ട് ഒരു ഡിജെ പാര്‍ട്ടിയും ഗാനമേളയും നടന്നിരുന്നു. ഗാനമേളയ്ക്കിടെ ഒരാൾ മദ്യപിച്ചെത്തി ബഹളം വച്ചു. അയാളെ സംഘാടകരും അധികൃതരും ചേർന്ന് പുറത്താക്കി. ഗാനമേള കഴിഞ്ഞ് ആൾക്കാർ മടങ്ങാനിരിക്കുന്നതിനിടെ ഇയാൾ വീണ്ടും മടങ്ങിയെത്തി ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സംഘാടകരെ വിളിച്ചുവരുത്തി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപേയാഗിച്ച് രാജേഷിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

കുത്തിയ ആള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed