ആര്യാടൻ മുഹമ്മദ് അന്തരിച്ചു


കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.45നാണ് അന്ത്യം. ‍ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മകൻ ആര്യാടൻ ഷൗക്കത്താണ് മരണവാർത്ത അറിയിച്ചത്.

ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആര്യാടൻ എഴുപത് വർഷമാണ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നത്. എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 1980ൽ നയനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് കൈകാര്യം ചെയ്ത ആര്യാടൻ 1995ൽ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു

article-image

a

You might also like

Most Viewed