പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; എകെജി സെന്‍റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ

പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്ന് എകെജി സെന്‍റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ. പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കുകയാണെന്നും തന്‍റെ കൂടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേസിലുൾപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞതായും ജിതിൻ പറഞ്ഞു.
ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു ജിതിന്‍റെ പ്രതികരണം. ഇന്നലെയാണ് യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റായ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
xdhf
dxujcdt