ജയിച്ചാലും തോറ്റാലും ശശി തരൂരിന് സുപ്രധാന സ്ഥാനം നൽകാൻ കോൺ‍ഗ്രസിൽ‍ ധാരണയായതായി സൂചന


കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുന്ന ശശി തരൂരിന് വിജയിച്ചാലും പരാജയപ്പെട്ടാലും പാർ‍ട്ടിക്കുള്ളിൽ‍ സുപ്രധാന സ്ഥാനം ലഭിച്ചേക്കും. കഴിഞ്ഞയാഴ്ച ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായതെന്നാണ് വിവരം. ശശി തരൂരിനെ കോൺഗ്രസ് ഉന്നതാധികാര സമിതിയായ കോൺഗ്രസ് പ്രവർ‍ത്തക സമിതി അംഗമാക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. 

അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഈ തീരുമാനത്തെ ബാധിക്കില്ലെന്നാണ് റിപ്പോർ‍ട്ട്. വിമത ഗ്രൂപ്പിന്റെ ഭാഗമായി നിൽ‍ക്കുമ്പോളും ഗാന്ധി കുടുംബവുമായി മികച്ച ബന്ധം നിലനിർ‍ത്തുന്ന നേതാവാണ് ശശി തരൂർ‍. തരൂർ‍ കോൺഗ്രസ് വിട്ടാൽ‍ ഉണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഗാന്ധി കുടുംബത്തിനുണ്ടെന്നും പാർ‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ‍ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് രാജിവെക്കാനും മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് കൈമാറാനും അശോക് ഗെഹ്‌ലോട്ടിനെ കൊണ്ട് സമ്മതിപ്പിക്കാൻ ഗാന്ധി കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ വിശ്വസ്ഥതനായ സിപി ജോഷിക്ക് മുഖ്യമന്ത്രി സ്ഥാനം കൈമാറാനായിരുന്നു ഗെഹ്‌ലോട്ടിന് ആഗ്രഹം. എന്നാൽ‍ ഇപ്പോൾ‍ ആ ആഗ്രഹം ഗെഹ്‌ലോട്ട് കൈവിട്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി സച്ചിന് വേണ്ടി ശക്തമായി വാദിച്ചതും ഗെഹ്‌ലോട്ടിന് തിരിച്ചടിയായി. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനം മനസ്സില്ലാമനസോടെ കൈമാറാൻ ഗെഹ്‌ലോട്ട് തീരുമാനിച്ചത്.

article-image

drsudf

You might also like

Most Viewed