ഭാര്യയുടെ ബിസിനസ്സ് തകർക്കാൻ സഹതടവുകാരനായിരുന്ന കള്ളന് ക്വട്ടേഷൻ നൽകി ഭർത്താവ്

ഭാര്യയുടെ ബിസിനസ്സ് തകർക്കാൻ സഹതടവുകാരനായിരുന്ന കള്ളന് ക്വട്ടേഷൻ നൽകി ഭർത്താവ്. പാലക്കാട് ചിറ്റൂരിൽ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭർത്താവ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയവെയാണ് തൃശൂർ വാടാനപ്പിള്ളി സ്വദേശിയായ സുഹൈലിന് ക്വട്ടേഷൻ നൽകിയത്. ബിസിനസ് സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, പെൻഡ്രൈവുകൾ എന്നിവ സുഹൈൽ മോഷ്ടിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മോഷ്ടിച്ച വസ്തുക്കൾ വിറ്റ് ജീവിച്ചിരുന്ന സുഹൈൽ ചിറ്റാട്ടുകര സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റും മോഷ്ടിച്ച കേസിൽ പിടിയിലായി.
കൂട്ടുപ്രതിയായ കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടിൽ ഷമീറാണ്ക്വട്ടേഷന്റെ വിവരം വെളിപ്പെടുത്തിയത്. പൊന്നാനിയിൽ നിന്ന പിടിക്കപ്പെട്ട സുഹൈലിനെ കോടതി റിമാൻഡ് ചെയ്തു.
zghh