പറമ്പിക്കുളം ഡാമിലെ ഷട്ടറുകൾ‍ക്ക് തകരാർ‍; പെരിങ്ങൽ‍കുത്ത് ഡാമിന്റെ ആറു ഷട്ടറുകൾ‍ അടിയന്തരമായി തുറന്നു; ജാഗ്രതാ മുന്നറിയിപ്പ്


പറമ്പിക്കുളം ഡാമിലെ ഷട്ടറുകൾ‍ക്ക് തകരാർ‍ സംഭവിച്ചതിനെ തുടർ‍ന്ന് പെരിങ്ങൽ‍ക്കുത്ത് വഴി വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തി. പെരിങ്ങൽ‍കുത്ത് ഡാമിന്റെ ആറു ഷട്ടറുകൾ‍ ഉയർ‍ത്തിയാണ് ജല വ്യതിയാനം നിയന്ത്രിക്കുന്നത്. ആശങ്ക ഒഴിവാക്കി ജാഗ്രത പുലർ‍ത്താനും നിർ‍ദ്ദേശം നൽ‍കി.

പറമ്പിക്കുളം റിസർ‍വോയറിന്റെ ഷട്ടറുകൾ‍ തകരാറിലായതിനെ തുടർ‍ന്ന് ഇന്ന് പുലർ‍ച്ചെ രണ്ടു മണി മുതൽ‍ ആണ് വെള്ളംപെരിങ്ങൽ‍ക്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തിയത്. ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആദ്യം നാൽ ഷട്ടറുകൾ‍ തുറന്നത്. പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ‍ 2 ഷട്ടറുകൾ‍ കൂടി ഉയർ‍ത്തി. പുലർ‍ച്ചെ മൂന്ന് മണി മുതൽ‍ ഘട്ടം ഘട്ടമായി ചാലക്കുടി പുഴയിലേക്ക് വെള്ളം തുറന്നു വിടാന്‍ തുടങ്ങി. 600 ക്യുമെക്സ് വെള്ളമാണ് ഇപ്പോൾ‍ പുറന്തള്ളപ്പെടുന്നത്. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റർ‍ മുതൽ‍ 4.5 മീറ്റർ‍ വരെ ഉയരാനാണ് സാധ്യത. എന്നാൽ‍ നിലവിൽ‍ പ്രതികൂല കാലാവസ്ഥ നിലനിൽ‍ക്കുന്നില്ലാത്തതിനാൽ‍ ആശങ്കയുടെ സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ‍. എന്നാൽ‍ കടുത്ത ജാഗ്രത പുലർ‍ത്തണമെന്നും റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു.

പുഴയിൽ‍ മീൻ‍പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്ന കർ‍ശന മുന്നറിയിപ്പും പ്രദേശത്ത് നൽ‍കിയിട്ടുണ്ട്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ ഓപ്പറേഷൻസ് വിഭാഗം നിരീക്ഷിച്ചു വരുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ‍ മാത്രമേ ആളുകളെ മാറ്റിപ്പാർ‍പ്പിക്കുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അതേസമയം, മഴ ഇല്ലാത്തതിനാൽ‍ നിലവിൽ‍ എല്ലാ പുഴകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

article-image

drsyrdy

You might also like

Most Viewed