നായ കടിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു


നായ കടിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകൾ അഭിജ(24) ആണ് മരിച്ചത്. നായ കടിച്ചതിന് പിന്നാലെ മൂന്ന് പ്രതിരോധ വാക്‌സിനുകളും സ്വീകരിച്ചിരുന്നു.

ഒന്നര മാസം മുൻപാണ് യുവതിയെ പട്ടികടിച്ചത്. തുടർന്ന് പ്രതിരോധ വാക്‌സിനുകൾ സ്വീകരിച്ചു. ഏറ്റവും അവസാനത്തേത് ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയാണ് സ്വീകരിച്ചത്. എന്നാൽ ചൊവ്വാഴ്ച രാവിലെയോടെ യുവതിക്ക് തല പെരുക്കുന്നതായി അനുഭവപ്പെടുകയായിരുന്നു.ഗുരുതരമല്ലാത്തതിനാൽ അമ്മ ഇത് ഗൗരവമായി എടുത്തില്ല. പുറത്തുപോയി തിരികെ വന്നപ്പോഴാണ് അഭിജയെ ബോധം കെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

article-image

stydsy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed