ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന; ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്


ഉത്രാടത്തിന് റെക്കോർഡ് മദ്യ വിൽപ്പന. ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്. ഉത്രാട ദിവസം മാത്രം 117 കോടിയുടെ മദ്യ വിൽപ്പന നടത്തിയെന്ന് കണക്ക്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഓണക്കാല മുഴുവൻ വിൽപ്പനയിലും റെക്കോർഡെന്നാണ് വിവരം. 

ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്തെ ആശ്രമ മൈതാനത്തെ ഔട്ട്ലെറ്റിലാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യം വിറ്റു. രണ്ടാം സ്ഥാനത്തു തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റിനാണ്. ഒരു കോടി രണ്ടു ലക്ഷം രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ 7 ദിവസം ബെവ് കോയിലെ മദ്യ വിൽപ്പന 624 കോടി രൂപ കടന്നുവെന്നാണ് കണക്ക്. ഓണക്കാല മദ്യവില്‍പ്പനയിലൂടെ 550 കോടിയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുക.

ഇത്തവണ നാലു ഔട്ട്‌ലെറ്റുകള്‍ ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നീ ഔട്ട്‌ലെറ്റുകളിലാണ് വന്‍ വില്‍പ്പന നടന്നിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യം ഉത്രാടദിനത്തില്‍ ബെവ്‌കോയുടെ വിവിധ ഔട്ട്‌ലെറ്റുകള്‍ വഴി 85 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.

 

article-image

a

You might also like

  • Straight Forward

Most Viewed