ജീവനക്കാരുടെ ശമ്പളകുടിശിക തീർ‍ക്കാൻ കെഎസ്ആർ‍ടിസിക്ക് സർ‍ക്കാർ‍ നൂറ് കോടി രൂപ അനുവദിച്ചു


ജീവനക്കാരുടെ ശമ്പളകുടിശിക തീർ‍ക്കാൻ കെഎസ്ആർ‍ടിസിക്ക് സർ‍ക്കാർ‍ നൂറ് കോടി രൂപ അനുവദിച്ചു. സിംഗിൾ‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം അനുവദിച്ചിരിക്കുന്നത്. ഇത് ചർ‍ച്ച ചെയ്യാന്‍ കെഎസ്ആർ‍ടിസി എംഡി ബിജു പ്രഭാകർ‍ ക്ലസ്റ്റർ‍ ഓഫീസർ‍മാരുടെ യോഗം വിളിച്ചു. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർ‍ക്കുമെന്ന് ഉറപ്പ് മുഖ്യമന്ത്രി നൽ‍കിയിരുന്നു. യൂണിയൻ നേതാക്കളുമായി തിങ്കളാഴ്ച നടത്തിയ ചർ‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാർ‍ക്ക് ലഭിക്കുന്ന രീതിയിൽ‍ നടപടിയെടുക്കാൻ ധനവകുപ്പിന് നിർ‍ദേശവും നൽ‍കിയിട്ടുണ്ട്.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി 12 മണിക്കൂർ‍ സിംഗിൾ‍ ഡ്യൂട്ടി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർ‍ത്തകുറിപ്പിൽ‍ വ്യക്തമാക്കിയത്. യാത്രക്കാർ‍ കൂടുതലുള്ള സമയങ്ങളിൽ‍ പരമാവധി ബസ് ഓടിക്കാനും തിരക്കു കുറയുന്ന 11 മുതൽ‍ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിൽ‍ ബസ് കുറക്കാനുമാണ് തീരുമാനം. ഈ സമയം ജീവനക്കാർ‍ക്ക് ഡ്യൂട്ടിക്കിടയിൽ‍ വിശ്രമം അനുവദിക്കും.

article-image

fgy

You might also like

  • Straight Forward

Most Viewed