കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസർ പിടിയിലായി. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസാണ് വിജിലൻസിന്റെ പിടിയിലായത്. 15000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്.
കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് മാസങ്ങൾക്ക് മുന്‍പാണ് ആനിക്കാട് സ്വദേശി പട്ടയഭൂമിയുടെ പോക്കുവരവ് ചെയ്യാനുള്ള ആവശ്യത്തിനായി വില്ലേജ് ഓഫീസറെ സമീപിച്ചത്. എന്നാൽ അപേക്ഷ സ്വീകരിക്കാതെ ഒന്നരമാസത്തോളമായി വില്ലേജ് ഓഫീസർ നടപടി വൈകിപ്പിച്ചു.
അതിന് ശേഷമാണ് 15000 രൂപ തന്നാൽ പോക്കുവരവിന്റെ കാര്യം ശരിയാക്കി തരാമെന്ന് ജേക്കബ് തോമസ് പറഞ്ഞത്. അപേക്ഷകൻ ആദ്യം ഗഡുക്കളായി നൽകി. എന്നാൽ ബാക്കിയുള്ള പണം മുഴുവനായി കിട്ടണമെന്ന് പറഞ്ഞതോടെ അപേക്ഷകൻ പരാതിയുമായി വിജിലൻസ് എസ്പിയെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിജിലൻസ് പിടികൂടിയത്.
ോ