കെഎസ്ആർ‍ടിസി ജീവനക്കാർ‍ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നൽ‍കണമെന്ന് ഹൈക്കോടതി


കെഎസ്ആർ‍ടിസി ജീവനക്കാർ‍ക്ക് ശമ്പളത്തിന് പകരം കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നൽ‍കണമെന്ന് ഹൈക്കോടതി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുന്‍പ് നൽ‍കണമെന്നും കോടതി ഉത്തരവിട്ടു.

ജീവനക്കാർ‍ക്ക് ശമ്പള കുടിശികയുടെ മൂന്നിലൊന്ന് നൽ‍കാൻ സർ‍ക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർ‍ദേശം നൽ‍കിയിരുന്നു. അന്‍പത് കോടി രൂപ നൽ‍കാമെന്ന് സർ‍ക്കാർ‍ അറിയിച്ചപ്പോഴാണ് കോടതി നിർ‍ദേശം. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കൂപ്പണായി നൽ‍കണമെന്നും നിർ‍ദേശിച്ചു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയിലെ മൂന്നിലൊന്ന് നൽ‍കാനാണ് സർ‍ക്കാരിനുള്ള ഹൈക്കോടതി നിർ‍ദേശം. അന്‍പത് കോടി രൂപ നൽ‍കാമെന്ന് സർ‍ക്കാർ‍ അറിയിച്ചപ്പോഴാണ് നിർ‍ദേശം നൽ‍കിയത്. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കൺസ്യൂമർ‍ ഫെഡിന്റെ കൂപ്പണായി അനുവദിക്കാമെന്നും സർ‍ക്കാർ‍ കോടതിയിൽ‍ അറിയിച്ചു.

article-image

You might also like

  • Straight Forward

Most Viewed