സ്‌കൂൾ‍ ബസിൽ‍ നിന്നും തെറിച്ചു വീണ എൽകെജി വിദ്യാർ‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു


ഓടിക്കൊണ്ടിരുന്ന സ്‌കൂൾ‍ ബസിൽ‍ നിന്നും തെറിച്ചു വീണ വിദ്യാർ‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂൾ‍ ബസിന്‍റെ എമർ‍ജൻസി വാതിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്.  ആലുവ സ്വദേശി യൂസഫിന്‍റെ മകൾ‍ എൽ‍കെജി വിദ്യാർ‍ഥി ഫൈസയാണ് അപകടത്തിൽ‍പെട്ടത്.  റോഡിലേക്ക് തെറിച്ച വീണ കുട്ടിയെ കണ്ട് പുറകെ വന്ന ബസ് ഡ്രൈവർ‍ ബ്രേക്കിട്ടതിനാൽ‍ വൻ ദുരന്തം ഒഴിവായി, ആലുവ വഴുങ്ങാട്ടുശ്ശേരി അൽ‍ഹിന്ദ് സ്‌കൂളിന്‍റെ ബസിൽ‍ നിന്നാണ് കുട്ടി പുറത്തേക്ക് വീണത്. 

ഓടിയെത്തിയ നാട്ടുകാർ‍ കൈകാണിച്ച് പുറകേ വന്ന വാഹനങ്ങളെ നിർ‍ത്തിച്ചതിനാലുമാണ് അപകടത്തിൽ‍ നിന്നും കുട്ടി രക്ഷപ്പെട്ടത്.

article-image

ോോ

You might also like

  • Straight Forward

Most Viewed