എഡിറ്റ് ബട്ടൺ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ


ഉപഭോക്താക്കൾ വർഷങ്ങളായി ആവശ്യപ്പെടുന്ന എഡിറ്റ് ബട്ടൺ‍ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ. ആദ്യ ഘട്ടത്തിൽ പ്രീമിയം പതിപ്പായ ട്വിറ്റർ ബ്ലൂ ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും എഡിറ്റ് ബട്ടൺ ലഭ്യമാകുക. ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ച് 30 മിനിറ്റിനുള്ളിൽ അതിൽ മാറ്റങ്ങൾ വരുത്താൻ പ്രതിമാസം 4.99 ഡോളർ വരിസംഖ്യ നൽകുന്ന ട്വിറ്റർ ബ്ലു ഉപഭോക്താക്കൾക്ക് സാധിക്കും.

ട്വീറ്റ് എഡിറ്റ് ചെയ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ടൈംസ്റ്റാന്പും ഐക്കണും പുതിയ പരിഷ്കാരത്തിന്‍റെ ഭാഗമായി കന്പനി അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റർ സാധാരണ പതിപ്പിൽ എഡിറ്റ് ബട്ടൺ‍ എന്ന് ലഭ്യമാകുമെന്ന അറിയിപ്പുകളൊന്നും കന്പനി പുറത്തുവിട്ടിട്ടില്ല. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് തുടങ്ങി പ്രധാന സാമൂഹ്യമാധ്യ ആപ്പുകളിലെല്ലാം എഡിറ്റ് സംവിധാനം നിലവിൽ ലഭ്യമാണ്.

article-image

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed