ആർപ്പൂക്കരയിൽ ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി

ആർപ്പൂക്കരയിൽ ജനവാസമേഖലയിൽ നിന്ന് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. ഒരു മാസം മുമ്പ് മലപ്പുറത്ത് നിന്ന് കാറിൽ കയറിപ്പറ്റിയ പാമ്പാണിത് എന്നാണ് സംശയം. പാമ്പിനെ കണ്ടെത്തിയ സ്ഥലത്തിന്‍റെ സമീപത്തുള്ള സുജിത്ത് കഴിഞ്ഞ മാസം മലപ്പുറത്ത് പോയിരുന്നു.
അന്ന് നിലമ്പൂർ വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്ത് വച്ച് ഒരു പാമ്പ് സുജിത്തിന്‍റെ കാറിൽ കയറിയതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സുജിത്തിന്‍റെ വീടിന്‍റെ സമീപത്തുനിന്ന് കൂറ്റന്‍ പാമ്പിന്‍ പടം കണ്ടെത്തിത്തോടെ വാവ സുരേഷ് എത്തി വീടും കാറും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും പാമ്പിനെ കണ്ടത്തോടെ വനംവകുപ്പിനെ എത്തി പാമ്പിനെ പിടിക്കുകയായിരുന്നു.
hgcfhf
fhfjf