ഗുരുവായൂർ‍ ക്ഷേത്രത്തിൽ‍ വൻ സുരക്ഷാ വീഴ്ച


ഗുരുവായൂർ‍ ക്ഷേത്രത്തിൽ‍ വൻ സുരക്ഷാ വീഴ്ച. പോലീസിന്‍റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവ് ബൈക്കിൽ‍ കറങ്ങി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂർ‍ പാറമ്പുള്ളി വീട്ടിൽ‍ പ്രണവ് (31) പിടിയിലായി. ഇയാൾ‍ ഓടിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് സംഭവം ഉണ്ടായത്. അമിത വേഗതയിൽ‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെയെത്തി. ക്ഷേത്ര നടയിൽ‍ ഉണ്ടായിരുന്ന ഭക്തർ‍ ചിതറിയോടി. കിഴക്കേ നടയിൽ‍ നിന്നും ബൈക്കിൽ‍ അമിത വേഗതയിൽ‍ സത്രം ഗേറ്റ് കടന്ന യുവാവ് ദീപസ്തംഭം വരെയെത്തി. അവിടെ ബാരിക്കേഡ് കണ്ടതിനാൽ‍ നേരെ തെക്കേ നടപന്തലിലേക്ക് തിരിഞ്ഞു. തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി.

article-image

cjfj

You might also like

Most Viewed