മണപ്പുറം ഫിനാൻസ് ഉദയ്പൂർ ശാഖയിൽ വൻ കവർച്ച; 24 കിലോ സ്വർണം കവർന്നു

മണപ്പുറം ഫിനാൻസിന്റെ രാജസ്ഥാൻ ഉദയ്പൂർ ശാഖയിൽ 24 കിലോ സ്വർണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവർച്ച നടത്തിയത്. സ്വർണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂർ എസ്പി അറിയിച്ചു. പ്രതികൾ കവർച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. രാജസ്ഥാനിലെ നഗരപ്രദേശങ്ങളിൽ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂർ എസ്പി അറിയിച്ചു.
shdrh