എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എംപി മത്സരിച്ചേക്കും

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എംപി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ ജി23യിൽ അംഗമായ മനീഷ് തിവാരി മത്സരിക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് ഉടനെ തീരുമാനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകാൻ മത്സരം അനിവാര്യമാണെന്നാണ് ജി23 നേതാക്കളുടെ നിലപാട്. ഇത് സംബന്ധിച്ച് നേതാക്കൾകിടയിൽ ചർച്ച നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
aa