ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് 25 ദിനാർ കൂപ്പൺ നൽകി ബഹ്റൈൻ ഗവൺമെന്റ്


പുതിയ അദ്ധ്യയന വർഷാരംഭത്തിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായാണ് 25 ദീനാറിന്‍റെ കൂപ്പൺ നൽകാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.കോവിഡിനുശേഷം സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ പഠനച്ചെലവ് ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകളിൽ നിന്നും നൽകുന്ന ഫയലിന്‍റെ കൂടെ 25 ദീനാറിന്‍റെ കൂപ്പൺ നൽകാനാണ് തീരുമാനം.

ഹമദ് രാജാവിന്‍റെ ഉത്തരവിനെ തുടർന്നാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ അധ്യയന വർഷത്തെക്കുറിച്ച് വിശദീകരിക്കാൻ രക്ഷിതാക്കൾക്ക് ആദ്യ അധ്യയന ദിനം പരിചയപ്പെടൽ ദിനമാക്കാനും നിർദേശമുണ്ട്. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്കൂൾ മാനേജ്മെന്‍റിനും മന്ത്രിസഭ ആശംസകൾ നേർന്നു.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed