'ആളെ കൈയ്യില്‍ കിട്ടി, മുറ്റം ഇന്റര്‍ലോക്ക് ആയതിനാല്‍ അവസ്ഥ മാറുമായിരുന്നു'; സഹോദരങ്ങള്‍ പറയുന്നു


ടെറസ് വൃത്തിയാക്കുന്നതിനിടെ സണ്‍ഷേഡില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍.

ഒതളൂര്‍ കുറുപ്പത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്. അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സാദിഖിന്റെ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം നിറയുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. സണ്‍ഷേഡ് വൃത്തിയാക്കുമ്പോള്‍ ഈര്‍പ്പമുള്ളതിനാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട ഷഫീഖ് പറയുന്നു. മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിനാല്‍ താഴെ വീണിരുന്നെങ്കില്‍ അവസ്ഥ മാറുമായിരുന്നു.

വീഡിയോ വൈറലാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഷഫീഖ് പറഞ്ഞു. 'ക്ലീന്‍ ചെയ്യുമ്പോഴാണ് വീണത്. ജേഷ്ഠന്‍ താഴെ ഉള്ളത്‌കൊണ്ടാണ് രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി. ഇന്റര്‍ലോക്ക് ആയതിനാല്‍ അവസ്ഥ മാറുമായിരുന്നു. വീഡിയോ വൈറല്‍ ആവുമെന്ന് പ്രതീക്ഷിച്ചില്ല.

സുഹൃത്തുക്കള്‍ക്കും ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചിരുന്നു.' ഷഫീഖ് പറഞ്ഞു. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ വൈറലാവുന്നത്. എന്നാല്‍ എന്താണ് ഉണ്ടായതെന്ന് തനിക്ക് ഓര്‍മ്മയില്ല. ആളെ കൈയ്യില്‍ കിട്ടിയെന്നും അത്ഭുതത്തോടെ സഹോദരന്‍ പറയുന്നു.

You might also like

Most Viewed