മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു


മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു. അല്പസമയം മുമ്പ് കോട്ടയത്തെ വസതിയിൽ വച്ചായിരുന്നു മരണം. ഏറെക്കാലമായി ആശുപത്രിയിൽ ച ചികിൽസയിലായിരുന്നു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡേ എഡിറ്ററുമായിരുന്നു. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനാണ്. അതിന് കെസി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അനവധി പുരസ്കാരങ്ങൾ ഗോപീകൃഷ്ണനു ലഭിച്ചിട്ടുണ്ട്. 

You might also like

Most Viewed