എൻഡോസൾഫാൻ ദുരിതബാധിതർക്ക് മികച്ച ചികിത്സ വേണം; അനിശ്ചിതകാല നിരാഹരത്തിനൊരുങ്ങി ദയാബായി


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമുഹികപ്രവര്‍ത്തക ദയാബായി അനിശ്ചിതകാല നിരാഹാര സമരം നടത്തും. അടുത്ത മാസം ആറു മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ആരംഭിക്കും.

ആറു ജില്ലകള്‍ക്ക് ഒരുമിച്ച് മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചിട്ടും കാസര്‍ഗോഡിനു മാത്രം ഇതുവരെ ഈ സൗകര്യം ലഭിച്ചില്ലെന്ന് ദയാബായി പറഞ്ഞു.

കാസര്‍ഗോഡിനു എയിംസ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതു ചെയ്യണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമാനമായ മറ്റൊരു രോഗാവസ്ഥ ഉണ്ടെന്നു താന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

You might also like

Most Viewed