ഇന്ന് ലോക കടുവ ദിനം; 70 ശതമാനവും ഇന്ത്യയിൽ


വംശംനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്താനും ലോകം ഇന്ന് ലോക കടുവ ദിനം ആചരിക്കുന്നു.

നൂറ് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ 97 ശതമാനത്തോളം കുറവുണ്ടായി എന്ന് പഠനം വന്നതോടെയാണ് 2010ല്‍ ലോക കടുവ ദിനം ആചരിക്കാന്‍ തുടങ്ങിയത്.

നിലവില്‍ ലോകത്തുള്ള കടുവകളിൽ 70 ശതമാനവും ഇന്ത്യയിലാണ്. 2,967 കടുവകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1000-ലധികം കടുവകളാണ് ഇന്ത്യയില്‍ ചത്തൊടുങ്ങിയത്.

ഇത്രയുമധികം കടുവകള്‍ മരണമടഞ്ഞെങ്കിലും 2012-നെക്കാള്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി.

You might also like

Most Viewed