വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. നിയമനം പിഎസ്‌സിക്ക് വിട്ട നിയമനിർണത്തിൽ ഭേദഗതിക്ക് സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ വികാരം സർക്കാർ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരുമാനമെടുത്തതിന്റെ ഭാഗമായുള്ള തുടർനടപടി സ്വീകരിച്ചു വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു.
സർക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി മുസ്‌ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നു. തീരുമാനമൊന്നും യോഗത്തിൽ പറഞ്ഞിരുന്നില്ല.