കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. പോക്സോ കേസ് പ്രതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് (35) മരിച്ചത്. പോക്‌സോ കേസിൽ റിമാൻഡിൽ കഴിയവേയാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജയിലിലെ ഐസൊലേഷൻ വാർഡിന് സമീപത്തെ മതിൽ കമ്പിയിലാണ് ഇയാൾ തൂങ്ങിയത്. പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജുവിനെ ഫെബ്രുവരി 10നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.